ഇടുക്കിയിൽ നിന്നും മൂന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി; തമിഴ്നാട്ടിൽ എത്തിയതായി ദൃശ്യങ്ങൾ

ബോഡി നായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു
three class 9th students missing in idukki
ഇടുക്കിയിൽ നിന്നും മൂന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി; തമിഴ്നാട്ടിൽ എത്തിയതായി ദൃശ്യങ്ങൾRepresentative Image
Updated on

ഇടുക്കി: ഇടുക്കി രാജകുമാരിയിൽ നിന്നും മൂന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി. ഞായറാഴ്ച ഉച്ചമുതൽ ആണ് മൂന്നു കുട്ടികളെയും കാണാതായത്. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോഡി നായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. തമിഴ്നാട്ടിൽ കുട്ടികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com