ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും 3 ദിവസത്തെ അവധി കലണ്ടറിൽ രേഖപ്പെടുത്തണം; മുഖ്യമന്ത്രിയെ കണ്ട് സമസ്ത പ്രതിനിധികൾ

കേരളത്തിൽ അറബിക് ആന്‍റ് ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കണമെന്നും ഉമർ ഫൈസി മുക്കം ആവശ്യപ്പെട്ടു
three-day-holiday-for-eid-festivals-should-be-marked-in-calendar

ഉമർ ഫൈസി മുക്കം

Updated on

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത രംഗത്ത്. കേന്ദ്ര സർക്കാരിന്‍റെ നിഷിപ്ത താത്പര്യം നടപ്പാക്കുമെന്ന ആശങ്ക നിലനിൽക്കെ പൊതുതാത്പര്യം കണക്കിലെടുക്കാൻ സർക്കാർ തയാറാവണമെന്നാണ് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ആവശ്യപ്പെട്ടത്.

കേരളത്തിൽ അറബിക് ആന്‍റ് ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കണം, ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്നു ദിവസത്തെ അവധി അനുവദിച്ച് കലണ്ടറിൽ പ്രസിദ്ധീകരിക്കണം എന്നീ ആവശ്യങ്ങളും സമസ്ത പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com