3 ദിവസം മുൻപ് കാണാതായ 17 കാരിയുടെ മൃതദേഹം കുളത്തിൽ; 2 യുവാക്കളും മരിച്ചു

വിദ്യാർഥിനിയെ മൂന്നു ദിവസങ്ങളായി കാണാനില്ലായിരുന്നു
three dead after two wheeler plunges into pond in tiruppur
3 ദിവസം മുൻപ് കാണാതായ 17 കാരിയുടെ മൃതദേഹം കുളത്തിൽ; 2 യുവാക്കളും മരിച്ചു
Updated on

തിരുപ്പൂർ: ഉദുമൽപേട്ടയ്ക്ക് സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയും 2 യുവാക്കളും മരിച്ചു. ദർശന (17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ് (20), വിദ്യാർഥിനിയുടെ ബന്ധു മാരിമുത്തു (20) എന്നിവരാണ് മരിച്ചത്.

വിദ്യാർഥിനിയെ മൂന്നു ദിവസങ്ങളായി കാണാനില്ലായിരുന്നു. രക്ഷിതാക്കൾ തളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിൽ മാനുപ്പട്ടിയിൽ കൃഷിയിടത്തോട് ചേർന്ന കുളത്തിൽ 3 മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com