തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി

വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെ ചൊവ്വാഴ്ച മുതലാണ് കാണാതായത്
three members of family missing tvm

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി

Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെ ചൊവ്വാഴ്ച മുതൽ കാണാതായതായാണ് പരാതി.

സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പ്രാഥമിക വിവരം ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com