തിരുവനന്തപുരത്ത് കായലിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു

മൂന്നു പേരും വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളെജിലെ വിദ്യാർഥികളാണ്.
Representative image
Representative image

തിരുവനന്തപുരം: വിഴിഞ്ഞം വവ്വാമൂലയിലെ കായലിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങി മരിച്ചു. മണക്കാട് സ്വദേശി മുകുന്ദൻ ഉണ്ണി ( 19), വിഴിഞ്ഞം സ്വദേശി ലിബിനോ (19), വെട്ടുകാട് സ്വദേശി ഫെർഡിനാൻ (19) എന്നിവരാണ് മരിച്ചത്. മൂന്നു പേരും വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളെജിലെ വിദ്യാർഥികളാണ്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാലു പേർ അടങ്ങുന്ന സംഘം കായലിൽ കുളിക്കാനിറങ്ങിയത്. കൂട്ടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടു. കായലിൽ മണൽ എടുത്ത ഭാഗത്തുള്ള കയത്തിൽ പെട്ടു പോകുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി എങ്കിലും മൂന്നു പേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്.

Trending

No stories found.

Latest News

No stories found.