കണ്ണൂരിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ

അധ്യാപകരുടെ ക്രൂര പീഡനം കാരണം ജനുവരി 8 നാണ് ഭവതിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
three teachers suspended in kannur student suicide incident
കണ്ണൂരിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ
Updated on

കണ്ണൂർ: കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് അമ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അധ്യാപകരുടെ ക്രൂര പീഡനം കാരണം ജനുവരി 8 നാണ് ഭവതിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആ ദിവസം സ്കൂളിലേക്ക് ഭവതിന്‍റെ അമ്മയെ വിളിച്ചിരുന്നു.

അവർ തിരിച്ചെത്തിയപ്പോഴാണ് വീടിന്‍റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കാണുന്നത്.

അധ്യാപകരായ ഗിരീഷ്, ആനന്ദ്, അനീഷ് എന്നിവരെയാണ് 15 ദിവസത്തേക്ക് ഹയർസെക്കൻഡറി മേഖലാ ഉപമേധാവി സസ്‍പെൻഡ് ചെയ്‍തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com