

മൂന്നു ട്രെയിനുകൾക്ക് കേരളത്തിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചു
തിരുവനന്തപുരം ∙ കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് അധികമായി 4 സ്റ്റോപ് അനുവദിച്ചത്. തിരുവനന്തപുരത്ത് നിന്നും നിസാമുദ്ദീനിലേക്ക് സർവീസ് നടത്തുന്ന ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസിന് ചെങ്ങന്നൂരും, നാഗർകോവിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ട, വടകര എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിലുമാണ് പുതിയ സ്റ്റോപ് അനുവദിച്ചത്.
തന്‍റെ അഭ്യർഥന പരിഗണിച്ച് ഇക്കാര്യത്തിൽ അതിവേഗം നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.