തിരുവനന്തപുരത്ത് മൂന്നു വയസുകാരി കിണറ്റിൽ വീണു മരിച്ചു

നക്ഷത്രയെയും സഹോദരി നിവേദ്യയെയും വീട്ടിലാക്കി പുറത്തു പോയതായിരുന്നു അമ്മ
three year old girl died after falling into a well in tvm

തിരുവനന്തപുരത്ത് മൂന്നു വയസുകാരി കിണറ്റിൽ വീണു മരിച്ചു

representative image

Updated on

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറടയിൽ മൂന്നു വയസുകാരി കിണറ്റിൽ വീണു മരിച്ചു. ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ - ആരതി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്.

പിതാവ് വിദേശത്താണ്. നക്ഷത്രയെയും സഹോദരി നിവേദ്യയെയും മാതാവിന്‍റെ വീട്ടിലാക്കി പുറത്തു പോയതായിരുന്നു അമ്മ ആരതി.

കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിൽ‌ കിണറ്റിൽ നിന്നും മൃതദേഹം കിണറ്റിൽ നിന്നു കണ്ടെത്തുകയായിരുന്നു. അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com