എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

കുട്ടിയെ കടിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു
three year old girl ear was bitten off by a stray dog

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

representative image
Updated on

എറണാകുളം: എറണാകുളത്ത് മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം. വടക്കൻ പറവൂർ നീണ്ടുരിലാണ് തെരുവുനായയുടെ ആക്രമണം. പറവൂർ സ്വദേശി മിറാഷിന്‍റെ മകൾ നിഹാരയുടെ ചെവി നായ കടിച്ചെടുക്കുകയായിരുന്നു.

നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയമുണ്ട്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. കുട്ടിയെ കടിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com