ഭക്ഷ്യവിഷബാധ: എറണാകുളം ആർടിഒ ആശുപത്രിയിൽ

മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു
thrikkakara food poison ekm rto hospitalized
thrikkakara food poison ekm rto hospitalized
Updated on

എറണാകുളം: തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. എറണാകുളം ആർടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഡോക്ടർമാരുടെ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണ് ആരോ​ഗ്യസ്ഥിതി മോശമാക്കിയതെന്ന് കണ്ടെത്തി.

ഇന്നലെ വൈകിട്ട് കളക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇരുവർ‌ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇരുവരേയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആർടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്യുകയും മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു. ആർടിഒയുടെ പരാതിയിൽ ഭക്ഷ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com