

തൃശൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം
തൃശൂർ: കേച്ചേരി-അക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയിൽ മലയാളികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17 പേർക്ക് പരുക്ക്. ഇരുവാഹനങ്ങളും ഇടിച്ചയുടൻ മറിഞ്ഞു.
ബസിലുള്ളവർക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുമായ പരുക്കില്ല.
വെള്ളിയാഴ്ച പുലർച്ചെ 5.10 നാണ് അപകടം നടന്നത്. ബൈപാസിലൂടെ എത്തിയ ബസും വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാനപാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.