തിരുവനന്തപുരം: തൃശൂരിലെ അഡീഷണൽ ഡിസ്റ്റിക് ആൻഡ് സെഷൻസ് കോടതി (II) നെ പ്രത്യേക കോടതിയായി സ്ഥാപിക്കാൻ മന്ത്രിസഭായോഗ തീരുമാനം. തൃശൂർ, എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് കോടതിയിൽ നിന്നും വിഭജിച്ചാണ് പ്രത്യേക കോടതി സ്ഥാപിക്കുന്നത്. ഇതിനായി 3 പുതിയ തസ്തികൾ കൂടി സൃഷ്ടിക്കും.ജില്ലാ ജഡ്ജ്, ബെഞ്ച് ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് എന്നിങ്ങനെ തസ്തികകളാണ് സൃഷ്ടിക്കുക. ഇതുകൂടാതെ താൽക്കാലിക കോടതിയിൽ നിന്നും 5 തസ്തികകൾ ട്രാൻസ്ഫർ ചെയ്തുകൊണ്ടുമാണ് പുതിയ കോടതി സ്ഥാപിക്കുക.
മാറാട് കേസുകളുടെ വിചാരണയ്ക്കായുള്ള കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും 3 തസ്തികകളും സൂര്യനെല്ലി കേസുകളുടെ വിചാരണക്കായുള്ള കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതിയിൽ നിന്നും 2 തസ്തികകളുമാണ് ട്രാൻസ്ഫർ ചെയ്യുക. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് കണ്ണൂർ, തലശ്ശേരിയിൽ അഡീഷണൽ ബെഞ്ച് (III) സ്ഥാപിക്കാനും തീരുമാനമായി. കഴിഞ്ഞ 7 മുതൽ 13 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1,411,4000 രൂപ വിതരണം ചെയ്തു.370 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.