തൃശൂരിൽ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്
thrissur ambulance and auto rikshaw accident patient died
തൃശൂരിൽ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു
Updated on

തൃശൂര്‍: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് തൃശൂർ കുന്നംകുളത്ത് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്. സൈറണ്‍ മുഴക്കിവന്ന ആംബുലന്‍സ് യു ടേണ്‍ എടുക്കുകയായിരുന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com