തൃശൂർ എടിഎം കൊള്ള: കവർച്ചാ സംഘം തമിഴ്നാട്ടിൽ പിടിയിലായി; പ്രതികളിലൊരാൾ വെടിയേറ്റ് മരിച്ചു

പിടിയിലായത് ഹരിയാന സ്വദേശികളായ അഞ്ചംഗ സംഘം
Thrissur ATM robbery: Robbery gang nabbed in Tamil Nadu
തൃശൂർ എടിഎം കൊള്ള: കവർച്ചാ സംഘം തമിഴ്നാട്ടിൽ പിടിയിലായി
Updated on

തൃശൂർ: തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിലായി. തമിഴ്നാട് നാമക്കലിലെ കുമാരപാളയത്തുവച്ചാണ് തമിഴ്നാട് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാൾ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു.

ഹരിയാന സ്വദേശികളായ അഞ്ചംഗ സംഘമാണ് പിടിയിലായത്. കവർച്ചയ്ക്ക് ഉപയോഗിച്ച കാർ കണ്ടെയ്നറിൽ കയറ്റിയാണ് സംഘം കേരളം വിട്ടത്.

മോഷ്ട്ടിച്ച പണവുമായി പ്രതികൾ കണ്ടെയ്നറിൽ പോവുന്നതിനിടെ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോടെ തമിഴ്നാട് നാമക്കൽ പൊലീസ് കണ്ടെയ്നർ വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

എടിഎമ്മിൽ നിന്നും മോഷ്ട്ടിച്ച 65 ലക്ഷം രൂപയും തോക്കുൾപ്പെടെയുള്ള ആയുധങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു. സംഭവത്തിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. കഴിഞ്ഞ ദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ എടിഎമ്മിൽ അധികൃതർ നിറച്ചിരുന്നു.

ഇത് കവർച്ചാ സംഘത്തിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവുമെന്നാണ് സംശയിക്കുന്നത്. എടിഎമ്മുകൾക്കു മുൻപിലെ സിസിടിവി ക‍്യാമറകൾക്കുമേൽ കറുപ്പ് നിറത്തിലുള്ള പെയിന്‍റടിക്കുകയും സെക‍്യൂരിറ്റി അലാറം നശിപ്പിക്കുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com