തൃശൂരിൽ ബൈക്ക് മരത്തിലിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം
thrissur bike accident 2 youths dies

തൃശൂരിൽ ബൈക്ക് മരത്തിലിടിച്ച് അപകടം

Updated on

തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു(19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്.

ഇരുവരും ബന്ധുക്കളാണ്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.

ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗലുരൂവിൽ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com