തൃശൂരിലെ സിപിഎം-ബിജെപി സംഘർഷം; 70 പേർക്കെതിരേ കേസ്

സംഘർഷത്തിൽ ബിജെപി ജില്ലാ പ്രസിഡന്‍റ് അടക്കം 3 പേർക്ക് പരുക്കേറ്റിരുന്നു
thrissur bjp cpm clash Case against 70 people

തൃശൂരിലെ സിപിഎം-ബിജെപി സംഘർഷം; 70 പേർക്കെതിരേ കേസ്

Updated on

തൃശൂർ: വോട്ട് ക്രമക്കേടിൽ തൃശൂരിൽ ചൊവ്വാഴ്ച രാത്രി നടന്ന സിപിഎം-ബിജെപി സംഘർഷത്തിൽ 70 പേർക്കെതിരേ കേസ്. 40 ബിജെപി പ്രവർത്തകർക്കും 30 സിപിഎം പ്രവർത്തകർക്കുമെതിരേയാണ് കേസ്. സംഘർഷത്തിൽ ബിജെപി ജില്ലാ പ്രസിഡന്‍റ് അടക്കം 3 പേർക്ക് പരുക്കേറ്റിരുന്നു.

അതേസമയം, ക്യാംപ് ഓഫീസ് സിപിഎം ആക്രമിച്ചതിന്‍റെ പശ്ചാത്തലത്തിൽ ബിജെപി ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഖ്യാനം ചെയ്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ പ്രതിഷേധ റാലിയുടെ ഭാഗമാവുമെന്നാണ് വിവരം. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com