നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം: തൃശൂരിൽ 2 യുവാക്കൾ മരിച്ചു

കാറിലുണ്ടായിരുന്ന മറ്റ് 4 പേര്‍ക്ക് പരിക്കേറ്റു
അപകടത്തിൽപ്പെട്ട വാഹനം
അപകടത്തിൽപ്പെട്ട വാഹനം
Updated on

തൃശൂർ: കയ്പമംഗലത്ത് വാഹനപകടത്തിൽ 2 യുവാക്കൾ മരിച്ചു. കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടാവുന്നത്. പള്ളിത്താനം സ്വദേശി അബ്ദുൾ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്.

മാടാനിപ്പുര- വഞ്ചിക്കുളം റോഡില്‍ വച്ച് വ്യാഴാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സുഹൃത്തുക്കളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് 4 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com