തൃശൂരിൽ ഇത്തവണ പുലികളിറങ്ങില്ല; കുമ്മാട്ടിക്കളിയും ഒഴിവാക്കി

ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ യോഗം തീരുമാനിച്ചു
thrissur corporation decided to cancel onam pulikkali and kummattikkali due to wayanad landslide
പുലികളിയും കുമ്മാട്ടിക്കളിയും ഇത്തവണ ഒഴിവാക്കിയതായി തൃശൂര്‍ കോര്‍പ്പറേഷൻ
Updated on

തൃശൂർ: വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ തൃശൂരിൽ എല്ലാവർഷവും ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലികളി ഇത്തവണ നടത്തില്ല. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് പുലിക്കളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കിയത്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ യോഗം തീരുമാനിച്ചു.

ഈ വര്‍ഷം സെപ്റ്റംബര്‍ 18 നായിരുന്നു പുലിക്കളിയും സെപ്റ്റംബര്‍ 16,17 തീയതികളിൽ കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. എന്നാല്‍, കേരളം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വയനാട്ടിലുണ്ടായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.