കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപി നേതാവും മന്ത്രിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. എഐവൈഎഫ് നേതാവ് നൽകിയ ഹർജി ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദേശം.
എഐവൈഎഫ് നേതാവ് എസ്.എസ്. ബിനോയിയാണ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. എതിർ സ്ഥാനാർഥികളായി കോൺഗ്രസിൽ നിന്ന് കെ. മുരളീധരനും എൽഡിഎഫിൽ നിന്ന് അഡ്വ. വി.എസ്. സുനിൽ കുമാറുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.