ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; തൊഴിലാളിക്ക് പരുക്ക്

അറ്റകുറ്റപ്പണികൾ നടക്കുന്ന വീടായിരുന്നതിനാൽ ടർപ്പെന്റൈൻ ഉൾപ്പടെ അടുക്കളയിൽ ഉണ്ടായിരുന്നു.
thrissur fridge explosion one injured
ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കന്നതിനിടെ പൊട്ടിത്തെറിച്ചു; തൊഴിലാളിക്ക് പരുക്ക്
Updated on

തൃശൂർ: തൃശൂർ ചേറ്റുവയിൽ ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളിക്ക് പരുക്ക്. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടിൽ ജിമ്മിക്കാണ് പരിക്കേറ്റത്. വീടിന്‍റെ അടുക്കള ഭാഗത്തും തീ പിടർന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. അറ്റകുറ്റപ്പണികൾ നടക്കുന്ന വീടായിരുന്നതിനാൽ പെയിൻ്റിം​ഗ് നടക്കുന്നതിനാൽ ടർപ്പെന്റൈൻ ഉൾപ്പടെ തീ പടരാൻ സാധ്യതയുള്ള വസ്തുക്കളും വലിയ ഗ്യാസ് സിലിണ്ടറും അടുക്കളയിൽ ഉണ്ടായിരുന്നു.

അപകട സ്ഥലത്ത് 15 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നങ്കിലും ഇവർ ചായ കുടിക്കാൻ പുറത്തുപോയ സമയത്ത് സംഭവമുണ്ടായതെന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ഗുരുവായൂരിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. പരുക്കേറ്റ ജിമ്മിയെ വിദ​ഗ്ധ ചികിത്സക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com