

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്
തൃശൂർ: കേന്ദ്ര റെയിൽവേ മന്ത്രാലയം ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. ട്രെയിൻ നമ്പർ: 56115/56116 തൃശൂർ - ഗുരുവായൂർ പാസഞ്ചർ ദിവസേന സർവീസ് നടത്തും.
ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10ന് പുറപ്പെട്ട് 06:50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 08:10ന് പുറപ്പെട്ട് 08:45ന് ഗുരുവായൂരിലെത്തും.
തൃശൂർ-ഗുരുവായൂർ പാതയിൽ ഉച്ച മുതൽ രാത്രി വരെ ട്രെയിൻ സർവീസ് ഇല്ലാത്ത സാഹചര്യം പരിഹരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ ട്രെയിനുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, ഇത് തീർത്ഥാടകർക്ക് വലിയ ആശ്വാസമാകും.