

തൃശൂരിൽ അമ്മയും കുഞ്ഞും മരിച്ചനിലയിൽ
തൃശൂർ: തൃശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി. ശിൽപ്പ(30), അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്. അടാട്ട് വീട്ടിൽ ബുധനാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ചനിലയിൽ കണ്ടത്തിയത്. വീട്ടിൽ യുവതിയുടെ ഭർത്താവും, അമ്മയും ഉണ്ടായിരുന്നു.
പനിയെ തുടർന്ന് ഭർത്താവ് കഴിഞ്ഞദിവസം മറ്റൊരു മുറിയിലാണ് ഉറങ്ങിയത്.
രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി കട്ടിലിൽ കമിഴ്ന്ന് നിലയിലും, ശിൽപ്പ തുങ്ങി മരിച്ചനിലയിലുമായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശിൽപ്പ ആത്മഹത്യ ചെയ്ത് ആവാനാണ് സാധ്യത. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി