ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; 6 പേർ കസ്റ്റഡിയിൽ

സാമ്പത്തിക തര്‍ക്കം മൂലമുള്ള വൈരാഗ്യമാണ് കൊലപാതകമെന്നാണ് നിഗമനം
thrissur murder bharathappuzha
ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; 6 പേർ കസ്റ്റഡിയിൽ
Updated on

തൃശൂർ: ചെറുതുരുത്തിക്ക് സമീപം ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദാണ് (39) കൊല്ലപ്പെട്ടത്.

പോസ്റ്റുമോര്‍ട്ടത്തിലാണ് മര്‍ദനമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ 6 പേരെ കോയമ്പത്തൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

സാമ്പത്തിക തര്‍ക്കം മൂലമുള്ള വൈരാഗ്യമാണ് കൊലപാതകമെന്നാണ് നിഗമനം. ഭാരതപ്പുഴയില്‍ ചെറുതുരുത്തി പള്ളം ശ്മശാനം കടവുഭാഗത്ത് ചൊവ്വാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com