പൂരലഹരിയിൽ തൃശൂർ; ഇന്ന് സാമ്പിൾ വെടിക്കെട്ട്

സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാ​ഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി
പൂരലഹരിയിൽ തൃശൂർ; ഇന്ന് സാമ്പിൾ വെടിക്കെട്ട്

തൃശൂർ: തൃശൂർ ഇനി പൂരത്തിന്‍റെ ആവേശത്തിലേക്ക് കടക്കുകയാണ്. പൂരത്തിന്‍റെ ഏറ്റവും ആവേശകരമായ ഒന്നാണ് വെടിക്കെട്ട്. ഇന്ന് 7 മണിയോടെ പൂരത്തിന് മുന്നോടിയായ സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗം തുടക്കമിടും. പിന്നാലെ ആകാശത്ത് വർണവിസ്മയം തീർത്ത് പാറമേക്കാവും എത്തും.

സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാ​ഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. ഞായറാഴ്ച്ചയാണ് തൃശൂർപൂരം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com