തൃശൂരിലേക്ക് 'അനാക്കോണ്ട' എത്തുന്നു; മാർച്ചിൽ കാട്ടുപോത്തുമെത്തും

ഇന്ത്യക്ക് അകത്തുനിന്നും പരമാവധി മൃഗങ്ങളെ കൊണ്ടുവരാന്‍ നടപടിക്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു.
തൃശൂരിലേക്ക് 'അനാക്കോണ്ട' എത്തുന്നു; മാർച്ചിൽ കാട്ടുപോത്തുമെത്തും

തൃശൂർ: ജൂണിൽ തൃശൂർ മൃഗശാലയിലേക്ക് അനാക്കോണ്ടയെ എത്തിച്ചേക്കും. താല്‍പര്യപത്രം ക്ഷണിച്ച് കരാര്‍ ഒപ്പിട്ട് രാജ്യത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളില്‍ ആദ്യം ജൂണോടെ അനക്കോണ്ടയെയാണ് എത്തിക്കുക. തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി മറ്റ് മൃഗങ്ങളെയും എത്തിക്കും. ഏപ്രില്‍- മെയ് മാസത്തോടെ തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ പൂര്‍ണമായും പുത്തൂരിലേക്ക് മാറ്റും. തിരുവനന്തപുരത്ത് നിന്ന് കാട്ടുപോത്ത് മാര്‍ച്ചോടെ എത്തിക്കും.

ഓരോ മൃഗങ്ങളെയും കൊണ്ടുവരുന്നതിന് ടൈം ടേബിൾ തയ്യാറാക്കിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും കങ്കാരുവിനെ എത്തിക്കുന്നതിനായുള്ള ചര്‍ച്ചകൾ നടത്തി. ഗുജറാത്ത്, ഹിമാചല്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിന് ഡയറക്ടര്‍ ആര്‍ കീര്‍ത്തിയുടെ നേതൃത്വത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തുനിന്നും പരമാവധി മൃഗങ്ങളെ കൊണ്ടുവരാന്‍ നടപടിക്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു.

2024 അവസാനത്തോടെ തന്നെ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി പൂര്‍ണമായി തുറന്നു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ചന്ദനക്കുന്ന് 75 ഏക്കര്‍ ഉപയോഗപ്പെടുത്തി സവാരി പാര്‍ക്ക് സജ്ജമാക്കുന്നതിനുള്ള ഡി പി ആര്‍ തയ്യാറാക്കുന്ന നടപടിയിലേക്ക് കടന്നതായും മന്ത്രി അറിയിച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com