

തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; രാജ്യത്ത് 22 ഇടങ്ങളിൽ സിബിഐ റെയ്ഡ്
file image
തിരുവനന്തപുരം: വെർച്വൽ അറസ്‌റ്റിലൂടെ തൃശൂർ സ്വദേശിയിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയ കേസിൽ രാജ്യത്ത് 22 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലാണ് നടപടി.
രാജസ്ഥാൻ, മഹാരാഷ്ട, ഒഡിശ, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്‌ഡ്.
മൂന്ന് ദിവസം കൊണ്ടാണ് തൃശൂർ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്. ആദ്യം തൃശൂർ സൈബർ പൊലീസാണ് അന്വേഷിച്ചത്. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് നിലവിൽ കേസന്വേഷിക്കുന്നത്.