തൃത്താല എസ്ഐയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍

അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
തൃത്താല എസ്ഐയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍
തൃത്താല എസ്ഐയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍

പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനയ്ക്കിടെ എസ്‌ഐ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍. കാര്‍ ഓടിച്ചിരുന്ന അലന്‍ (19) ആണ് പട്ടാമ്പിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃത്താല പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പട്ടാമ്പിയിലെ ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു അലന്‍ ഒളിച്ചിരുന്നത്. അലന്‍ പോയ വാഹനത്തിന്‍റെ റൂട്ടുകള്‍ പൊലീസ് ട്രാക്ക് ചെയ്തിരുന്നു. അങ്ങനെയാണ് അലന്‍റെ ഒളിവിടത്തിലെത്തിയത്. ഇയാളെ തൃത്താല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

പാലക്കാട് തൃത്താലയിൽ വച്ച് രാത്രികാല വാഹനപരിശോധനയ്ക്കിടെ എസ്‌ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് അലന്‍ കടന്നുകളഞ്ഞത്. സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ അലൻ ഒളിവിൽ പോകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.