തുലാവർഷം കഴിഞ്ഞു; ഇനി ചൂടേറും

അടുത്ത രണ്ടാഴ്ച താപനില ക്രമാനുഗതമായി ഉയരുമെന്നാണ് വിലയിരുത്തല്‍
Representative image for a sunny day in Kerala
Representative image for a sunny day in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം അവസാനിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ ചൂടു കൂടുമെന്ന മുന്നറിയിപ്പും വകുപ്പ് നൽകുന്നു. കേരളം, മാഹി, തെക്കന്‍ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ മേഖലകളിലാണ് ഇന്നലെയോടെ തുലാവര്‍ഷം അവസാനിച്ചത്. മഴമേഘങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന് ഇന്നലെ വൈകിട്ട് പൂര്‍ണമായും വിടവാങ്ങി.

മഴയ്ക്കുള്ള സാധ്യതകള്‍ ഒഴിഞ്ഞതോടെ കേരളത്തിൽ ചൂട് ഉയര്‍ന്നിട്ടുണ്ട്. പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തി. അടുത്ത രണ്ടാഴ്ച താപനില ക്രമാനുഗതമായി ഉയരുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെഎല്ലാ ജില്ലകളിലും ഇന്നലെ പകല്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com