താമരശേരിയിൽ മാവോയിസ്റ്റ് തെരച്ചിലിനിറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം

മേലെ കക്കാട് വനത്തിൽ വച്ചാണ് തണ്ടർബോൾട്ട് സംഘത്തിന് തേനീച്ചയുടെ കുത്തേറ്റത്
Thunderbolt team searching for Maoists in Thamarassery attacked by wild bees

താമരശേരിയിൽ മാവോയിസ്റ്റ് തെരച്ചിലിനിറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം

representative image

Updated on

കോഴിക്കോട്: താമരശേരി പുതുപ്പാടി വനമേഖലയിൽ മാവോയിസ്റ്റ് തെരച്ചിലിനിറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം. മേലെ കക്കാട് വനത്തിൽ വച്ചാണ് തണ്ടർബോൾട്ട് സംഘത്തിന് തേനീച്ചയുടെ കുത്തേറ്റത്. സംഭവത്തിൽ 12 സേനാംഗങ്ങൾക്കും നാട്ടുകാരായ ഒരാൾക്കും പരുക്കേറ്റു.

പെരുമണ്ണാമൂഴി എസ്‌ഐ ജിതിന്‍വാസ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് എസ്‌ഐ ബിജിത്, ഹവില്‍ദാര്‍ വിജിന്‍, കമാൻഡോകളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്‌സില്‍, വനിതാ കമാൻഡോകളായ നിത്യ, ശ്രുതി, ദര്‍ശിത നാട്ടുകാരനായ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ഈങ്ങാപ്പുഴയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com