സ്കൂൾ വിദ്യാർഥികളുടെ ചടങ്ങിൽ ഹിന്ദു മതത്തെ മാത്രം ആക്ഷേപിച്ചത് നീതീകരിക്കാനാവില്ല; തുഷാർ വെള്ളാപ്പള്ളി

സ്‌പീക്കർ പദവിയുടെ മഹത്വം ഷംസീർ തിരിച്ചറിയണം. കവലപ്രസംഗത്തിൻ്റെ നിലവാരത്തിലേക്ക് തരംതാഴരുത്.
ബി ഡി ജെ എസ്സ് സംസ്ഥാന നേതൃസംഗമം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം നിർവ്വഹിക്കുന്നു. അരയാക്കണ്ടി സന്തോഷ്, കെ.പദ്മകുമാർ, അഡ്വ.സിനിൽ മുണ്ടപ്പള്ളിൽ, പച്ചയിൽ സന്ദീപ്, എ.എൻ. അനുരാഗ്, കെ.എ.ഉണ്ണികൃഷ്ണൻ, അനിരുദ്ധ് കാർത്തികേയൻ, എ.ബി.ജയപ്രകാശ് എന്നിവർ സമീപം.
ബി ഡി ജെ എസ്സ് സംസ്ഥാന നേതൃസംഗമം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം നിർവ്വഹിക്കുന്നു. അരയാക്കണ്ടി സന്തോഷ്, കെ.പദ്മകുമാർ, അഡ്വ.സിനിൽ മുണ്ടപ്പള്ളിൽ, പച്ചയിൽ സന്ദീപ്, എ.എൻ. അനുരാഗ്, കെ.എ.ഉണ്ണികൃഷ്ണൻ, അനിരുദ്ധ് കാർത്തികേയൻ, എ.ബി.ജയപ്രകാശ് എന്നിവർ സമീപം.
Updated on

ആലപ്പുഴ:സ്‌പീക്കർ എ.എൻ.ഷംസീർ ഹിന്ദുവിശ്വാസങ്ങളെയും ദൈവങ്ങളെയും ആക്ഷേപിച്ചത് ആർക്കും നീതികരക്കാനാവില്ല എന്ന് എൻഡിഎ കൺവീനറും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. ബി ഡിജെഎസ് സംസ്ഥന നേതൃസംഗമം ചേർത്തല കരപ്പുറം റസിഡൻസിയിൽവച്ച് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കാനെ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ. സ്‌പീക്കർ പദവിയുടെ മഹത്വം ഷംസീർ തിരിച്ചറിയണം. കവലപ്രസംഗത്തിൻ്റെ നിലവാരത്തിലേക്ക് തരംതാഴരുത്. ശാസ്ത്രവും വിശ്വാസവും രണ്ടാണെന്ന് മനസിലാക്കാനുള്ള മിനിമം യോഗ്യതയെങ്കിലും സ്‌പീക്കർക്ക് വേണമെന്നും. സ്കൂൾ വിദ്യാർഥികളുടെ ചടങ്ങിൽ ഹിന്ദു മതത്തെ മാത്രം ആക്ഷേപിക്കുന്ന രീതിയിൽ പെരുമാറിയത് നീതീകരിക്കാനാവില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

കേരളത്തിൽ അടുത്തിടെയുണ്ടായ ചില മുദ്രാവാക്യങ്ങൾ ഹൈന്ദവർക്ക് ഇടയിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ചെറുതല്ല. ആ ഭയപ്പാടിന് ആഴം കൂട്ടുന്നതായി ഷംസീറിൻ്റെ പരാമർശങ്ങൾ. നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസെടുത്തതും ഗൗരവത്തോടെ കാണണമെന്നും. ഹിരണ്യകശിപുവിൻ്റെ ചരിത്രം ഷംസീർ പഠിക്കുന്നത് നല്ലതാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഹൈന്ദവ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യവും അനിവാര്യതയുമാണ്. യോജിക്കാവുന്ന മേഖലകളിലെല്ലാം വിവിധ സമുദായങ്ങൾ ഒന്നിച്ചു നൽക്കണം. ഭീതിവളർത്തി ഭൂരിപക്ഷ സമൂഹത്തെ കീഴടക്കാൻ ശ്രമിക്കുന്ന ശക്തികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരളത്തിലെ സംഘടിത ന്യൂനപക്ഷങ്ങൾ പൊതുസമ്പത്ത് കൊള്ളയടിക്കുകയാണ്. അതിനെ നേരിടണമെങ്കിൽ ഒറ്റക്കെട്ടായി നിന്നേ മതിയാവുകയുള്ളൂ. ഭൂരിപക്ഷ സമൂഹത്തെ ഭിന്നിപ്പിച്ചു നിർത്തിയാണ് ഇത്രയും കാലം സംഘടിത ന്യൂനപക്ഷങ്ങളും വിവിധ സർക്കാരുകളും നമ്മളെ ചൂഷണം ചെയ്തത്. ഇനിയും ഈ കെണിയിൽ വീഴരുത്. ചോദിക്കാനും ചോദിച്ചു വാങ്ങാനുമുള്ള കരുത്ത് നേടിയെടുക്കാൻ ഒന്നിച്ചു നിന്നേ മതിയാവൂ എന്നും തുഷാർ വ്യക്തമാക്കി.

എ.ജി.തങ്കപ്പൻ അദ്ധ്യക്ഷനായി. സന്തോഷ് അരയാക്കണ്ടി, കെ.പദ്മകുമാർ, കെ.എ.ഉണ്ണികൃഷ്ണൻ, അഡ്വ.സിനിൽ മുണ്ടപ്പള്ളിൽ, എ.എൻ. അനുരാഗ്, അനിരുദ്ധ് കാർത്തികേയൻ, പച്ചയിൽ സന്ദീപ്, തഴവ സഹദേവൻ, തമ്പി മേട്ടുതറ, പി.ടി.മൻമഥൻ, അഡ്വ.പി.എസ്.ജ്യോതിസ്, എ.ബി.ജയപ്രകാശ്, അഡ്വ.സംഗീതാ വിശ്വനാഥൻ, ഷീബ ടീച്ചർ, രാഖേഷ് കോഴഞ്ചേരി, അനീഷ് പുല്ലുവേലിൽ, എന്നിവർ സംസാരിച്ചു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. കൂടാതെ പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ ചർച്ചയായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com