സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

മരണ സമയത്ത് തുഷാരയുടെ ഭാരം വെറും 21 കിലോഗ്രാം മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്‍റെ ഒരു അംശം പോലുമുണ്ടായിരുന്നില്ല
thushara murder case verdict

തുഷാര | ചന്തുലാൽ| ഗീത ലാൽ

Updated on

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഭർത്താവ് ചന്തുലാൽ, ഭർത്താവിന്‍റെ അമ്മ ഗീത ലാൽ എന്നിവർക്കാണ് കൊല്ലം ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

2019 മാർച്ച് 21 നാണ് കരുനാഗപ്പിള്ളി സ്വദേശി തുഷാര (28) മരിച്ചത്. 2013 ലായിരുന്നു ചന്തുലാലുമായുള്ള തുഷാരയുടെ വിവാഹം. സ്ത്രീധന തുകയിൽ കുറവു വന്ന 2 ലക്ഷം രൂപ നൽകിയില്ലെന്നു പറഞ്ഞ് ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

മരണ സമയത്ത് തുഷാരയുടെ ഭാരം വെറും 21 കിലോഗ്രാം മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്‍റെ ഒരു അംശം പോലുമുണ്ടായിരുന്നില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെയാണ് പിന്നാലെയാണ് ക്രൂര കൊലപാതകം പുറത്തറിയുന്നത്.

അയൽക്കാരുടെയും തുഷാരയുടെ മൂന്നു വയസുള്ള മകളുടെയും അധ്യാപകരുടെയും മൊഴികൾ കേസിൽ നിർണായകമായി. തുടർന്ന് ചന്തുലാലിനെയും അമ്മ ഗീതയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com