രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതം; പയ്യന്നൂർ എംഎൽഎയ്ക്ക് വക്കീൽ നോട്ടീസ്

തനിക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരം വേണമെന്നാണ് ടി.ഐ. മധുസൂദനന്‍റെ ആവശ‍്യം
t.i. madhusoodanan sends legal notice to v. kunhikrishnan mla

ടി.ഐ. മധുസൂദനൻ, വി. കുഞ്ഞികൃഷ്ണൻ

Updated on

കണ്ണൂർ: തെരഞ്ഞെടുപ്പ്, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന് വക്കീൽ നോട്ടീസയച്ച് ടി.ഐ. മധുസൂദനൻ. തനിക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസിലൂടെ ആവശ‍്യപ്പെട്ടിരിക്കുന്നത്.

നേതൃത്വത്തെ അണികൾ തിരുത്തണം എന്ന കുഞ്ഞികൃഷ്ണന്‍റെ പുസ്തകത്തിലും അടിസ്ഥാനരഹിതമായ കാര‍്യങ്ങളാണുള്ളതെന്നാണ് മധുസൂദനൻ പറയുന്നത്. എന്നാൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ‍്യക്തമാക്കി കുഞ്ഞികൃഷ്ണൻ വക്കീൽ നോട്ടീസിന് മറുപടി നൽകി.

നേരത്തെ പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തനിക്കെതിരേ വ‍്യാജ പ്രചാരണം നടത്തിയാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്നും ചൂണ്ടിക്കാട്ടി മധുസൂദനൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. രക്തസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ വ‍്യാജ പ്രചാരണം നടത്തിയെന്നാണ് മധുസൂദനന്‍റെ ആരോപണം.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ചിലരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ചതിനു പിന്നാലെ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് കുഞ്ഞികൃഷ്ണൻ. ഇതിനു പിന്നാലെയാണ് മുൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന കുഞ്ഞികൃഷ്ണൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ മധുസൂദനനെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com