മുള്ളൻകൊല്ലിയിൽ വീണ്ടും കടുവയിറങ്ങി; പരിഭ്രാന്തിയിൽ നാട്ടുകാർ

പരിശോധനയ്ക്കിടെ കൃഷിയിടത്തിൽ കാട്ടുപന്നികളെ കണ്ടത്തി
tiger
tigerfile
Updated on

വയനാട്: മുള്ളൻകൊല്ലി ടൗണിൽ വീണ്ടും കടുവയിറങ്ങി. ടൗണിലെ കടകൾക്ക് പിന്നിലുള്ള തട്ടാൻപറമ്പിൽ കുര്യന്‍റെ കൃഷിടിത്തിലാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. കൃഷിയിടെത്തിൽ ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശി കാട്ടുപന്നികളെ ഓടിച്ചുപോകുന്ന കടുവയെ കാണുകയും ഉടൻതന്നെ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്.

പരിശോധനയ്ക്കിടെ കൃഷിയിടത്തിൽ കാട്ടുപന്നികളെ കണ്ടത്തി. കടുവയിറങ്ങിയതറിഞ്ഞ് മുള്ളൻകൊല്ലി ടൗണിൽ ആളുകൾ സംഘടിച്ചതോടെ പുൽപ്പള്ളിയിൽ നിന്നും കൂടുതൽ പൊലീസെത്തി നിയന്ത്രിക്കുകയായിരുന്നു. ഇവിടെ നിന്നും അഞ്ഞൂറ് കിലോമീറ്റർ മാറി കഴിഞ്ഞ ഞായറാഴ്ച കാക്കനാട് തോമസിന്‍റെ മൂരിക്കിടാവിനെ കടുവ കൊന്നിരുന്നു. വടാനക്കവലയിൽ നിന്നും കടുവയെ പിടികൂടിയതോടെ കടുവ ശല്യത്തിന് പരിഹാരമായെന്നിരിക്കെയാണ് വീണ്ടും ജനവാസ മേഖലയിൽ കടുവയിറങ്ങിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com