
പുൽപ്പള്ളി: അമരക്കുനിയിൽ കടുവ വീണ്ടും ആടിനെ കൊന്നു. വടക്കേക്കര രവികുമാറിന്‍റെ ആടിനെയാണ് കടുവ കൊന്നത്. രാവിലെയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും പ്രദേശത്ത് കടുവ ആടിനെ കൊന്നു തിന്നിരുന്നു.
കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കുകയും നാട്ടുകാരും വനം വകുപ്പും നിരീക്ഷണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വീണ്ടും കടുവ പ്രദേശത്തിറങ്ങിയതെന്നത് ഭീതി പരത്തുന്നതാണ്. എത്രയും പെട്ടെന്നു കടുവയെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.