വയനാട്ടിൽ വീണ്ടും കടുവ‍യുടെ ആക്രമണം; 2 പശുക്കളെ കൊന്നു

പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി വരികയാണ്
tiger
tigerfile image

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവ‍യിറങ്ങിയതായി നാട്ടുകാർ‌. പുൽപ്പള്ളി സീതാമൗണിടിൽ 2 പശുക്കളെ കടുവ കൊന്നതായി നാട്ടുകാർ പറയുന്നു. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്‍റെ രണ്ട് പശുക്കളെയാണ് കൊന്നത്. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി വരികയാണ്.

വെള്ളം കുടിക്കാനായി പശുക്കൾ പുഴയിലിറങ്ങിയപ്പോൾ കടുവ ആക്രമിക്കുകയായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ വർഷം അഞ്ചു കടുവകൾ വയനാട്ടിൽ വനംവകുപ്പിൻ്റെ പിടിയിലായിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com