പുൽപ്പള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊന്നു

വനത്തിനോട് ചേർന്നുള്ള വയലിൽ മെയ്യുന്നതിനിടെയാണ് പശുക്കളെ കടുവ ആക്രമിച്ചത്
tiger
tiger
Updated on

പുൽപ്പള്ളി: കുറിച്ചിപ്പറ്റയിൽ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കേ കടുവ പശുവിനെ ആക്രമിച്ചു. ആക്രമണത്തിൽ ഒരു പശു ചത്തു. മറ്റൊരു പശുവിന്ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കിളിയാങ്കട്ടയിൽ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. വനത്തിനോട് ചേർന്നുള്ള വയലിൽ മെയ്യുന്നതിനിടെയാണ് പശുക്കളെ കടുവ ആക്രമിച്ചത്.

മൂന്നു പശുക്കളായിരുന്നു വയലിൽ മേഞ്ഞിരുന്നത്. ഇവയെ കട്ടിൽ നിന്നെത്തിയ കടുവ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ശശിയും നാട്ടുകാരും ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും പശുക്കളെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് മറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മേഖലയില്‍ കഴിഞ്ഞ കുറേക്കാലമായി കടുവയുടെ ശല്യം ഉണ്ടായിരുന്നില്ല. ജനവാസ മേഖലയിലിറങ്ങിയ ഈ കടുവയെ ഉടൻ കൂടുവച്ചോ മയക്കു വെടിവച്ചോ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com