ഇടുക്കിയിൽ തോട്ടത്തിലെ കുഴിയിൽ കടുവ വീണു; ഒപ്പം ഒരു നായയും

കടുവയെ മഴക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ്
tiger falls into a pit in idukki

ഇടുക്കിയിൽ കൃഷിത്തോട്ടത്തിലെ കുഴിയിൽ കടുവ വീണു; ഒപ്പം ഒരു നായയും

Updated on

കട്ടപ്പന: ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു. കേരള - തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഒപ്പം കുഴിയിൽ ഒരു നായയും ഉണ്ടായിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് കടുവയെ കണ്ടത്. നായയെ വേട്ടയാടുന്നതിനിടെ കുഴിയിൽ കടുവ വീണതാവാമെന്നാണ് നിഗമനം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കുവെടിക്ക് മുൻപ് കൂട് വച്ച് കടുവയെ പിടികൂടാനാണ് വനം വകുപ്പിന്‍റെ ശ്രമം. പ്രദേശത്ത് കടുവയെത്തുന്നത് ഇത് ആദ്യമാണ്. ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com