
വയനാട്ടിൽ വീണ്ടും കടുവാ സാന്നിധ‍്യം
വയനാട്: വയനാട്ടിൽ വീണ്ടും കടുവാ സാന്നിധ‍്യം. മാനന്തവാടി പിലാക്കാവ് മണിയൻകുന്നിലാണ് കടുവയെ കണ്ടത്. ജനവാസമേഖലയോട് ചേർന്നു കിടക്കുന്ന തോട്ടത്തിനു സമീപത്താണ് പ്രദേശവാസികൾ കടുവയെ കണ്ടത്.
മുമ്പും ഇവിടെ കടുവ സാന്നിധ‍്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ലഭിച്ച പഞ്ചാരക്കൊല്ലിക്ക് സമീപത്തുള്ള പ്രദേശമാണ് മണിയൻകുന്ന്.