തലയ്ക്ക് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പുലി ചത്തു

ഇതുവഴി എത്തിയ ജീപ്പ് ഡ്രെവർമാരാണ് അവശ നിലയിൽ പുലിയെ കണ്ടെത്തുന്നത്.
Tiger found with head injuries dies

തലയ്ക്ക് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പുലി ചത്തു

Updated on

പാലക്കാട്: നെല്ലിയാമ്പതിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പുലി ചത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് പുലിയെ പരുക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. ഇതുവഴി എത്തിയ ജീപ്പ് ഡ്രെവർമാരാണ് അവശ നിലയിൽ പുലിയെ കണ്ടെത്തുന്നത്.

തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കൊലങ്കോട് റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ തേക്കടി സ്റ്റേഷൻ സ്റ്റാഫും കൊല്ലങ്കോട് ആർആർടി സംഘവും ചേർന്നാണ് പുലിയെ കൂട്ടിലാക്കി ചികിത്സയ്ക്കായി മാറ്റിയത്.

വെറ്ററിനറി ഡോക്റ്ററെ എത്തിച്ചു ചികിത്സ നൽകുന്നതിനിടെ രാത്രി പന്ത്രണ്ടരയ്ക്ക് പുലി ചത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com