കടുവ ഭീതി; വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ‍്യൂ പ്രഖ‍്യാപിച്ചു

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ 48 മണികൂർ സമയത്തേക്കാണ് കർഫ‍്യൂ പ്രഖ‍്യാപിച്ചിരിക്കുന്നത്
Tiger scare: Curfew imposed in various areas of Wayanad
കടുവ ഭീതി; വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ‍്യൂ പ്രഖ‍്യാപിച്ചുrepresentative image
Updated on

കൽപറ്റ: ഭീതി പരത്തുന്ന നരഭോജി കടുവയെ പിടികൂടാനാവാത്ത സാഹചര‍്യത്തിൽ വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ‍്യൂ പ്രഖ‍്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് നിയന്ത്രണം.

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ 48 മണികൂർ സമയത്തേക്കാണ് കർഫ‍്യൂ പ്രഖ‍്യാപിച്ചിരിക്കുന്നത്. കർഫ‍്യൂ പ്രഖ‍്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകളെല്ലാം അടച്ചിടണമെന്നും അധികൃതരുടെ നിർദേശമുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ‍്യാർഥികൾക്ക് വാഹന സൗകര‍്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com