

ഇടുക്കി ഗ്രാമ്പിയിൽ ജനവാസമേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി; കാലിന് ഗുരുതര പരുക്ക്
തൊടുപുഴ: ഇടുക്കി ഗ്രാമ്പിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. കൂട് സ്ഥാപിച്ചിടത്ത് നിന്ന് 300 മീറ്റർ അകലെയാണ് കടുവയെ കണ്ടെത്തിയത്. ആരോഗ്യ സ്ഥിതി മോശമായ കടുവ തീർത്തും അവശമായ നിലയിലാണെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.
സഞ്ചരിക്കാനാവാത്ത നിലയിലാണ് കടുവ. മയക്കുവെടിവച്ച് പിടികൂടാനാകില്ല. കൂടിന് അടുത്തായതിനാൽ ഇരയെടുക്കാനായി എത്തുമെന്ന് പ്രതീക്ഷയെന്നും കോട്ടയം ഡിഎഫ്ഒ അറിയിച്ചു. ജനങ്ങൾ സമീപപ്രദേശത്ത് പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.