

തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ടൈലുകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചു
representative image
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തറയിൽ പാകിയിരുന്ന ടൈലുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പീഡിയാട്രിക് സർജറി വിഭാഗത്തിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
സർജറി കഴിഞ്ഞ മൂന്ന് കുട്ടികൾ വാർഡിലുണ്ടായിരുന്നു. സംഭവം നടന്നതിനു പിന്നാലെ കുട്ടികളെ മറ്റൊരു വാർഡിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.