
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി. ഹോട്ടൽ ഉടമകളുടെയും ജീവനക്കാരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിയമനടപടികൾ ഒരു മാസത്തിനു ശേഷമെന്ന് ആരോഗ്യ മന്ത്രി. ഹെൽത്ത് കാർഡ് എത്ര പേർ എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും.
ഭക്ഷ്യ വിഷബാധയേൽക്കുന്ന സാഹചര്യ വർധിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർന്ധമാക്കിയത്. മുൻപ് 2 തവണ ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയിരുന്നു. ഇപ്പോൾ വീണ്ടും ഒരുമാസം കൂടി സമയം നൽകിയിരിക്കുകയാണ്. ഇതിയൊരു സാവകാശം ഉണ്ടാകില്ലെന്നും എത്രയും വേഗം എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിട്ടുണ്ട്.