ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മരട് സ്വദേശിനിക്ക് ദാരുണാന്ത‍്യം‌

വെളളിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്
Tipper lorry and scooter collide, a native of Marad has a tragic end
ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മരട് സ്വദേശിനിക്ക് ദാരുണാന്ത‍്യം‌
Updated on

കൊച്ചി: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മരട് സ്വദേശിനിക്ക് ദാരുണാന്ത‍്യം. മരട് സ്വദേശിനി തെക്കേടത്ത് വീട്ടിൽ ഡോ. വിൻസി വർഗീസ് (42) ആണ് മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മരട് കാളത്തറ സ്കൂളിനു സമീപം വെളളിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.

ഒരേ ദിശയിൽ വന്ന ടിപ്പർ ലോറി യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയും വിൻസി ഉടനെ മരിക്കുകയുമായിരുന്നു. സംഭവത്തിൽ അടിമാലി സ്വദേശിയായ അഷ്റഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com