
പിഎംഎ സലാം
കോഴിക്കോട്: മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീന്‍റെ ആവശ‍്യം തള്ളി മുസ്‌ലിം ലീഗ്. മലപ്പുറം ജില്ല വിഭജനമെന്ന കാര‍്യത്തിൽ മുസ്‌ലിം ലീഗ് തീരുമാനമെടുത്തിട്ടില്ലെന്ന് പാർട്ടിയുടെ ജനറൽ സെക്രട്ടറി പിഎംഎ സലാം വ‍്യക്തമാക്കി.
കുറുക്കോളി മൊയ്തീൻ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും പിഎംഎ സലാം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപികരിക്കണമെന്ന ആവശ‍്യവുമായി കുറുക്കോളി മൊയ്തീൻ രംഗത്തെത്തിയത്.