ടി.ജെ. ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

എൻ.ഡി. അപ്പച്ചൻ രാജി വച്ചതിനു പിന്നാലെയാണ് പുതിയ ഡിസിസി പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്
t.j issac wayanad dcc president

ടി.ജെ. ഐസക്ക്

Updated on

കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്‍റായി ടി.ജെ. ഐസക്കിനെ തെരഞ്ഞെടുത്തു. എൻ.ഡി. അപ്പച്ചൻ രാജി വച്ചതിനു പിന്നാലെയാണ് പുതിയ ഡിസിസി പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. എഐസിസിയാണ് ഐസക്കിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.

നിലവിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാനായ ഐസക്ക് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com