ലഹരിക്കെതിരേ സുംബ ഡാൻസ് കളിക്കണമെന്ന നിർദേശത്തിനെതിരേ ടി.കെ. അഷ്റഫ്

ഗുണമേന്മയുളള വിദ്യാഭ്യാസ ലക്ഷ്യം വച്ചാണ് പൊതുവിദ്യാലയത്തിലേക്ക് തന്‍റെ കുട്ടിയെ അയക്കുന്നതെന്ന് ടി.കെ. അഷ്റഫ് പറഞ്ഞു.
TK Ashraf opposes suggestion to do Zumba dance against drug addiction

ടി.കെ. അഷ്റഫ്

Updated on

കോഴിക്കോട്: ലഹരിക്കെതിരേ സ്കൂളുകളിൽ സുംബ ഡാൻസ് കളിക്കണമെന്ന നിർദേശത്തിനെതിരേ അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി.കെ. അഷ്റഫ്.

തന്‍റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അതിന്‍റെ പേരിൽ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗുണമേന്മയുളള വിദ്യാഭ്യാസ ലക്ഷ്യം വച്ചാണ് പൊതുവിദ്യാലയത്തിലേക്ക് തന്‍റെ കുട്ടിയെ അയക്കുന്നതെന്ന് ടി.കെ. അഷ്റഫ് പറഞ്ഞു.

ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്‍റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താൻ ഇക്കാര്യത്തിൽ പ്രാകൃതനാണെന്നും അഷ്റഫ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com