കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം

അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവു നല്‍കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നല്‍കിയെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ല
Wild boars can be shot at

കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം

Representative image

Updated on

കൊച്ചി: ജനവാസ മേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചോ അനുവദനീയമായ മറ്റു മാര്‍ഗങ്ങളിലൂടെയോ ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കുന്നതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്റ്റര്‍ക്കും അയച്ച കത്തു പ്രകാരമാണ് നടപടി. വന്യജീവി പ്രശ്‌നത്തില്‍ പ്രതിമാസ യോഗങ്ങള്‍ വിളിച്ച് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കലക്റ്റര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവു നല്‍കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ക്കും സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കിയെങ്കിലും ഉത്തരവ് ഫലപ്രദമായി പല തദ്ദേശസ്ഥാപനങ്ങളും നടപ്പിലാക്കുന്നില്ലെന്ന് നിരവധി പരാതികൾ വനം മന്ത്രി എ.കെ. ശശീന്ദ്രന് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.

ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികളെ കൊന്ന് ഇല്ലായ്മ ചെയ്യുന്നതു സംബന്ധിച്ച ''കാട്ടുപന്നി സംഘര്‍ഷം- അറിയേണ്ടതെല്ലാം'' എന്ന പേരില്‍ വിശദാംശങ്ങള്‍ അടങ്ങിയ ലഘുലേഖ തദ്ദേശ സ്ഥാപന അധികാരികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നല്‍കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com