"കേസിയേ കേറ്റിയേ... കേരളമാകെ നാറ്റിയേ..."

വേണുഗോപാലിനെതിരേ സൈബർ ഗ്രൂപ്പുകളിൽ പാരഡി ഗാനം വൈറൽ
Parody song against Venugopal goes viral in cyber groups goes viral in cyber groups

വേണുഗോപാലിനെതിരേ സൈബർ ഗ്രൂപ്പുകളിൽ പാരഡി ഗാനം വൈറൽ

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നാലെ ഇടതുപക്ഷത്തിനെതിരേ ഉയർന്ന പാരഡി ഗാനം ഇപ്പോൾ കെ.സി. വേണുഗോപാലിനെതിരേ വ്യാപകമാകുന്നു. കേരള മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ.സി. വേണുഗോപാൽ ചരടുവലി ശക്തമാക്കിയെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനത്തിന്‍റെ പുതിയ വേർഷനുമായി സൈബർ പോരാളികൾ ഇറങ്ങിയിരിക്കുന്നത്.

കേസിയേ കേറ്റിയേ ... കേരളമാകെ നാറ്റിയേ ... എന്നാണ് പാരഡി ഗാനം ആരംഭിക്കുന്നത്.

കേരളമാകെ താഴ്ത്തിയേ ...വോട്ടർമാരെ പറ്റിച്ചേ ..

പാര പണിഞ്ഞത് ആരപ്പാ ...ഗോപാൽജിയാണയ്യപ്പാ

ഉന്നം വെച്ചത് ആർക്കപ്പാ... വിഡിഎസിനെ തന്നപ്പാ

കേസിയേ കേറ്റിയേ ... കേരളമാകെ നാറ്റിയേ ...

ഇങ്ങനെ പോകുന്നു പാരഡിയിലെ വരികൾ.

തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോൺഗ്രസ് ദേശീയ നേതൃത്വം നിസഹായാവസ്ഥയിൽ നിൽക്കുമ്പോഴാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെത്തന്നെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള പാരഡി ഗാനം ഇറങ്ങിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com