നിലമ്പൂരിൽ പി.വി. അൻവറിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ

ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്
tmc poster supporting pv anvar in nilambur

നിലമ്പൂരിൽ പി.വി. അൻവറിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ

Updated on

നിലമ്പൂർ: യുഡിഎഫ് പ്രവേശനച്ചിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പി.വി. അൻവറിനായി മണ്ഡലത്തിൽ കൂറ്റൻ ഫ്ലക്സ് ബോർ‌ഡുകൾ. "നിലമ്പൂരിന്‍റെ സുൽത്താൻ, പി.വി. അൻവർ തുടരും'' എന്നാണ് ഫ്ലക്സ് ബോർ‌ഡിലുള്ളത്. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്.

യുഡിഎഫുമായുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെ അൻവർ സ്വതന്ത്രമായി മത്സരിച്ചേക്കുമെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്ന്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com